Connect with us

National

കൃത്യനിര്‍വഹണം അഭിഭാഷകര്‍ തടഞ്ഞു; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കത്വയിലെ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചുകൊന്ന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ സംഘത്തെ തടയുകയും പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയെ തടസ്സപ്പെടുത്തുകയും ചെയ്ത ജമ്മു കശ്മീര്‍ ഹൈക്കോടതി അഭിഭാഷകര്‍ക്കെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ദിപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് സുപ്രീം കോടതിയിലെ ഒരു കൂട്ടം അഭിഭാഷകര്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്തത്. വിഷയത്തില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷനുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ, ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, ബാര്‍ കൗണ്‍സില്‍ ഓഫ് ജമ്മു കശ്മീര്‍, കത്വാ ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഈ മാസം 19ന് മുമ്പ് എല്ലാ കക്ഷികളും മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

അന്യായക്കാരന് പിന്തുണ നല്‍കലാണ് അഭിഭാഷകരുടെ ഉത്തരവാദിത്വമെന്നും നീതി തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടലല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. ഏത് നിലയിലുള്ള തടസ്സപ്പെടുത്തലും നീതിയുടെ വിതരണത്തെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂട്ടിച്ചേര്‍ത്തു. കോടതി നടപടികളില്‍ അഭിഭാഷകര്‍ക്ക് ഇടപെടാനാകില്ലെന്നും ഇരകള്‍ക്കോ പ്രതികള്‍ക്കോ വേണ്ടി ഹാജരാകുന്നതില്‍ നിന്ന് ഒരഭിഭാഷകനെയും തടയാന്‍ ബാര്‍ അസോസിയേഷനുകള്‍ക്ക് ആകില്ലെന്നും കോടതി വ്യക്തമാക്കി.

 

 

 

സുപ്രീം കോടതി അഭിഭാഷകനായ പി വി ദിനേശിന്റെ നേതൃത്വത്തിലുള്ള അഭിഭാഷകരുടെ സംഘമാണ് പരാതി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ പിഡിപ്പിച്ച സംഭവത്തിലുള്ള കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ അഭിഭാഷകര്‍ എതിര്‍ക്കുകയും പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകയെ തടയാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സുപ്രീം കോടത

 

 

 

 

യിലെ അഭിഭാഷകര്‍ പരാതിയില്‍ ഉന്നയിച്ചത്. ജമ്മു കശ്മീര്‍ ഹൈക്കോടതിയിലെ അഭിഭാഷകര്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ സമരം ചെയ്തുവെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വമേധയാ കേസെടുക്കണമെന്നും വിഷയത്തില്‍ ജമ്മു കശ്മീര്‍ പോലീസിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടണമെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകക്ക് സംരക്ഷണം നല്‍കണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.

കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ തടഞ്ഞതിന് ചില അഭിഭാഷകര്‍ക്കെതിരെ കേ

 

സെടുത്തതായി ജമ്മു കശ്മീര്‍ സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശുഹൈബ് ആലം കോടതിയില്‍ പറഞ്ഞു. ഇന്നലെ രാവിലെ ചീഫ് ജസ്റ്റിസിന്റെ ബഞ്ചിന് മുന്നില്‍ വിഷയം മെന്‍ഷന്‍ ചെയ്തപ്പോള്‍ പത്രവാര്‍ത്തയും രേഖകളും സഹിതം ഹരജിയായി സമര്‍പ്പിച്ചാല്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിഭാഷകരോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ സുപ്രീം കോടതി സ്വമേധയാ പരിശോധിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.