ഇസ്‌റാഅ് വല്‍ മിഅ്‌റാജ് അവധി പ്രമാണിച്ച് ശനിയാഴ്ച ദുബൈയില്‍ സൗജന്യ പാര്‍കിംഗ്

മെട്രോ, ട്രാം, ബസ്, ജല ഗതാഗത സേവന സമയക്രമത്തില്‍ മാറ്റം
Posted on: April 12, 2018 11:03 pm | Last updated: April 12, 2018 at 11:04 pm

ദുബൈ: ഇസ്‌റാഅ് വല്‍ മിഅ്‌റാജ് അവധി പ്രമാണിച്ച് ഈ വരുന്ന ശനിയാഴ്ച മള്‍ടി ലെവല്‍ പാര്‍കിംഗ് ലോട്‌സ് ഒഴികെയുള്ള ദുബൈയിലെ മുഴുവന്‍ ഇടങ്ങളിലും വാഹന പാര്‍കിംഗ് സൗജന്യമായിരിക്കുമെന്ന് ആര്‍ ടി എ കോര്‍പറേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് സപ്പോര്‍ട് സര്‍വീസ് വിഭാഗം സി ഇ ഒ യൂസുഫ് അല്‍ രിദ അറിയിച്ചു.
മുഴുവന്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ക്കും അന്നേ ദിവസം അവധിയായിരിക്കും. മെട്രോ, ട്രാം, ബസ്, ജലഗതാഗത സംവിധാനങ്ങളുടെയും സമയക്രമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
മെട്രോ
ചുകപ്പുപാതയില്‍ രാവിലെ അഞ്ചു മുതല്‍ രാത്രി 12.00 വരെ.
പച്ചപ്പാതയില്‍ രാവിലെ 5.30 മുതല്‍ രാത്രി 12.00 വരെ.

ട്രാം
രാവിലെ ആറ് മുതല്‍ വെളുപ്പിന് ഒന്നു വരെ.

ബസ്
ഗോള്‍ഡ് സൂഖ് സ്റ്റേഷന്‍- രാവിലെ 4.25 മുതല്‍ രാത്രി 12.57 വരെ.
അല്‍ ഗുബൈബ- രാവിലെ 4.26 മുതല്‍ രാത്രി 12.45 വരെ.
സത്‌വ- രാവിലെ 4.57 മുതല്‍ രാത്രി 11.05 വരെ (സി 01 ഒഴികെ. 24 മണിക്കൂറും ഈ ബസ് സേവനം ലഭ്യമാകും).
ഖിസൈസ്- രാവിലെ 4.30 മുതല്‍ രാത്രി 12.12 വരെ.
അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍- രാവിലെ 5.02 മുതല്‍ രാത്രി 11.35 വരെ.
ജബല്‍ അലി- രാവിലെ 5.00 മുതല്‍ രാത്രി 11.22 വരെ.

മെട്രോ ഫീഡര്‍ ബസ്
റാശിദിയ്യ, മാള്‍ ഓഫ് ദ എമിറേറ്റ്‌സ്, ഇബ്ന്‍ ബത്തൂത്ത, ബുര്‍ജ് ഖലീഫ, അബു ഹൈല്‍, ഇത്തിസലാത്ത് സ്റ്റേഷനുകള്‍ രാവിലെ അഞ്ച് മുതല്‍ രാത്രി 1.10 വരെ.

ഇന്റര്‍സിറ്റി ബസ്
അല്‍ ഗുബൈബ സ്റ്റേഷനില്‍ ഷാര്‍ജ (ജുബൈല്‍)യിലേക്ക് 24 മണിക്കൂറും. അബുദാബിയിലേക്ക് രാവിലെ 4.40 മുതല്‍ രാത്രി 1.00 വരെ.
യൂണിയന്‍ സ്‌ക്വയര്‍- രാവിലെ 4.35 മുതല്‍ രാത്രി 12.30 വരെ.
സബ്ഖ- രാവിലെ 6.30 മുതല്‍ രാത്രി 12.00 വരെ.
ദേര സിറ്റി സെന്റര്‍- രാവിലെ 6.07 മുതല്‍ രാത്രി 11.06 വരെ.
കറാമ- രാവിലെ 6.10 മുതല്‍ രാത്രി 10.16 വരെ.
അല്‍ അഹ്‌ലി ക്ലബ്ബ്- രാവിലെ 5.55 മുതല്‍ 10.15 വരെ.

എക്‌സ്റ്റേണല്‍ ബസ് സ്റ്റേഷന്‍
ഷാര്‍ജ അല്‍ താവൂന്‍- രാവിലെ 5.30 മുതല്‍ രാത്രി 10.00 വരെ
ഫുജൈറ- രാവിലെ 5.15 മുതല്‍ രാത്രി 9.30 വരെ.
അജ്മാന്‍- രാവിലെ 4.30 മുതല്‍ രാത്രി 11.30 വരെ.
ഹത്ത- രാവിലെ 5.30 മുതല്‍ രാത്രി 9.30 വരെ

വാട്ടര്‍ ബസ്
മറീന സ്റ്റേഷന്‍സ് (മറീന മാള്‍, മറീന വാക്ക്, മറീന ടെറസ്, മറീന പ്രൊമനേഡ്) ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെ.

ദുബൈ ഫെറി
ഗുബൈബ, മറീന സ്റ്റേഷന്‍- രാവിലെ 1.00, ഉച്ചക്ക് 1.00, ഉച്ചക്ക് ശേഷം 3.00, വൈകിട്ട് 5.00, വൈകിട്ട് 6.30. (അഞ്ച് സര്‍വീസുകള്‍).
ജദ്ദഫ് മുതല്‍ വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ വരെ- ഉച്ചക്ക് 12, വൈകിട്ട് 5.30. (രണ്ട് സര്‍വീസുകള്‍).
വാട്ടര്‍ കനാല്‍ സ്റ്റേഷന്‍ മുതല്‍ ജദ്ദഫ് വരെ- ഉച്ചക്ക് 02.05, വൈകിട്ട് 7.35 (രണ്ട് സര്‍വീസുകള്‍).

വാട്ടര്‍ ടാക്‌സി
രാവിലെ 9.00 മുതല്‍ രാത്രി 10.00 വരെ.

അബ്ര
ദുബൈ ക്രീക്ക് സ്റ്റേഷനുകള്‍ (ഗുബൈബ, ബനിയാസ്, ദുബൈ ഓള്‍ഡ് സൂഖ്, അല്‍ സീഫ്)- രാവിലെ 10 മുതല്‍ രാത്രി 12.00 വരെ.
ശൈഖ് സായിദ് റോഡ് സ്റ്റേഷന്‍- വൈകിട്ട് നാല് മുതല്‍ രാത്രി 11.30 വരെ.

ഇലക്ട്രിക് അബ്ര
അല്‍ ഖസ്ര്‍ ഹോട്ടല്‍ സ്റ്റേഷന്‍ മുതല്‍ ദുബൈ മാള്‍ വരെ- ഉച്ചക്ക് 12.00 മുതല്‍ രാത്രി 11.30 വരെ.
ബുര്‍ജ് പ്ലാസ- ഉച്ചക്ക് 12.00 മുതല്‍ രാത്രി 11.30 വരെ.

എ സി അബ്ര
ജദ്ദഫ്, ദുബൈ ഫെസ്റ്റിവല്‍ സിറ്റി- രാവിലെ 7.00 മുതല്‍ രാത്രി 12.00 വരെ.

ഇസ്റാഅ് വല്‍ മിഅ്റാജ്
പൊതു-സ്വകാര്യ മേഖലകള്‍ക്ക്
ശനിയാഴ്ച അവധി

ദുബൈ: ഇസ്റാഅ് വല്‍ മിഅ്‌റാജ് പ്രമാണിച്ച് യു എ ഇയിലെ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ഏപ്രില്‍ 14) അവധിയായിരിക്കുമെന്ന് മാനവവിഭവ ശേഷി-സ്വദേശീവത്കരണ മന്ത്രാലയം അറിയിച്ചു. അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും പ്രവര്‍ത്തിക്കും. രാജ്യത്തെയും അറബ് മേഖലയിലെയും ഭരണാധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കും മന്ത്രാലയം ആശംസകള്‍ അറിയിച്ചു.