വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ യൂസുഫലി

Posted on: April 11, 2018 10:33 pm | Last updated: April 11, 2018 at 10:33 pm
വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം എം എ യൂസുഫലി

ദുബൈ: നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷമാണ് യുഎഇ ഒരുക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി പറഞ്ഞു. വാര്‍ഷിക നിക്ഷേപ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളില്‍ രാജ്യാന്തര രംഗത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ യുഎഇ ശ്രമിക്കുന്നു.

രാജ്യാന്തര നിലവാരത്തില്‍ ബിസിനസ് സാഹചര്യമൊരുക്കി നിക്ഷേപത്തിനും സുഗമമായ ബിസിനസിനും ഈ രാജ്യം സൗകര്യം ഒരുക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതോടെ, ഇന്ത്യയില്‍ ചില മേഖലകളില്‍ നിക്ഷേപം നടത്താന്‍ നിയമപരിഷ്‌കാരം നടത്തിയതു വിദേശ ഇന്ത്യക്കാര്‍ക്ക് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.