ജബ്ബാര്‍ ശിഹാബ് തങ്ങള്‍ പാണ്ഡിത്യവും വിനയവും മേളിച്ച വ്യക്തിത്വം: കാന്തപുരം

Posted on: April 10, 2018 10:16 pm | Last updated: April 11, 2018 at 9:14 am

കോഴിക്കോട്: കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജോയിന്റ് സെക്രട്ടറി പാണക്കാട് സയ്യിദ് ജബ്ബാറലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചിച്ചു.

പാണ്ഡിത്യവും വിനയവും മേളിച്ച വ്യക്തിത്വമായിരുന്നു ജബ്ബാറലി ശിഹാബ് തങ്ങളെന്നും സുന്നികള്‍ക്കിടയിലെ ഐക്യത്തിനു മുന്‍ഗണന നല്‍കിയായിരുന്നു അവസാന കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.