വാരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണത്തിന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

Posted on: April 10, 2018 2:22 pm | Last updated: April 10, 2018 at 2:22 pm

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവം ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

വാരാപ്പുഴയില്‍ വീട് ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിത്ത് പിന്നീട് ആശുപത്രിയില്‍ മരിക്കുകയായിരുന്നു. ഗാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ശ്രീജിത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ക്ഷതമേറ്റിരുന്നതായും മൂത്രതടസ്സം ഉണ്ടായിരുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോലീസ് മര്‍ദനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.