Connect with us

National

കന്നുകാലി വില്‍പ്പന: ഭേദഗതിയില്‍ ഇളവ് വരുത്തി പുതിയ വിജ്ഞാപനം

Published

|

Last Updated

ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് വിലക്കിയ വിജ്ഞാപനത്തില്‍ കേന്ദ്രം ഭേദഗതി വരുത്തി. ആരോഗ്യമില്ലാത്തവയേയും പ്രായം കുറഞ്ഞവയേയും കശാപ്പു ചെയ്യുന്നതിന് മാത്രം വിലക്കേര്‍പ്പെടുത്തി പുതിയ വിജ്ഞാപനത്തിന്റെ കരട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കി. സംസ്ഥാന അതിര്‍ത്തിപ്രദേശങ്ങളില്‍ കാലിച്ചന്തകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും നീക്കിയിട്ടുണ്ട്. നേരത്തെ സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ ചന്ത പാടില്ലെന്ന് നിശ്കര്‍ഷിച്ചിരുന്നു.

മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്നപേരില്‍ ഇറക്കിയ വിജ്ഞാപനത്തില്‍ കന്നുകാലികളെ കൊല്ലുകയില്ല എന്ന സത്യവാങ്മൂലം നല്‍കാതെ വില്‍പനയ്ക്കായി എത്തിക്കരുതെന്നും കന്നുകാലികളെ വാങ്ങുന്നയാള്‍ കര്‍ഷകനാണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.

കശാപ്പിനായി കന്നുകാലികളെ ചന്തയില്‍ വില്‍ക്കുന്നത് തടഞ്ഞ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ വര്‍ഷം മേയ് 23 നാണ് വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനത്തിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഭേദഗതിക്ക് കേന്ദ്രം തയ്യാറാകുകയായിരുന്നു.