മുംബൈയില്‍ ട്രക്ക് ബാരിക്കേഡില്‍ ഇടിച്ച് 18 മരണം

Posted on: April 10, 2018 1:01 pm | Last updated: April 10, 2018 at 1:43 pm

മുംബൈ: നിയന്ത്രണം വിട്ട ട്രക്ക് ബാരിക്കേഡില്‍ ഇടിച്ച് 18 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പുനെ – സതാര ഹൈവേയില്‍ ഖണ്ഡാലക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കര്‍ണാടക സ്വദേശികളായ നിര്‍മാണ തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്.

ഖണ്ഡാല തുരങ്കത്തിന് സമീപമുള്ള വളവില്‍ വെച്ച് ട്രക്ക് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.