ഖുദ്‌സ് കോണ്‍ഫറന്‍സ്: കാന്തപുരത്തിന് ഫലസ്തീന്‍ എംബസിയില്‍ യാത്രയയപ്പ്

Posted on: April 9, 2018 10:25 pm | Last updated: April 9, 2018 at 11:16 pm
SHARE
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് യു എ ഇ ഫലസ്തീന്‍ എംബസിയില്‍ നല്‍കിയ യാത്രയയപ്പ്

അബുദാബി: ‘ജറുസലം ഫലസ്തീന്റെ എന്നത്തെയും തലസ്ഥാനം’ എന്ന പ്രമേയത്തില്‍ ഈ മാസം 11, 12 തിയതികളില്‍ ജറുസലമില്‍ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പുറപ്പെടുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് യു എ ഇ ഫലസ്തീന്‍ എംബസിയില്‍ യാത്രയയപ്പ് നല്‍കി.

ഫലസ്തീന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ക്ഷണപ്രകാരമാണ് കാന്തപുരം സംബന്ധിക്കുന്നത്. അബുദായിലെ ഫലസ്തീന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ യു എ ഇയിലെ ഫലസ്തീന്‍ അംബാസിഡര്‍ ഉസാം മസാലിഹ്, അഡ്മിനിസ്‌ട്രേഷന്‍ മേധാവി ലുഅയ്യ് മൂസ, ഇന്തോഅറബ് കള്‍ചറല്‍ മിഷന്‍ സെക്രട്ടറി ഡോ. അമീന്‍ മുഹമ്മദ് ഹസന്‍ സഖാഫി, മര്‍കസ് അബുദാബി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര, മര്‍കസ് മീഡിയ മാനേജര്‍ മുനീര്‍ പാണ്ട്യാല എന്നിവര്‍ സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here