പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

Posted on: April 9, 2018 7:42 pm | Last updated: April 9, 2018 at 9:41 pm
SHARE

കൊച്ചി: പാലാരിവട്ടത്തെ വ്യാപാര സമുച്ചയത്തില്‍ വന്‍ അഗ്നിബാധ. പാലാരിവട്ടം മെട്രോ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 50 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആളപായമോ പരുക്കോ ഇല്ല.

ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. വൈകീട്ട് 4.15ഓടെയാണ് സംഭവം. ബേക്കറി, ഫോട്ടോസ്റ്റാറ്റ് തുടങ്ങി പതിനഞ്ചോളം കടകളാണ് ഈ ഇരുനിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവയില്‍ ബേക്കറിക്കും ഫോട്ടോസ്റ്റാറ്റ് കടയ്ക്കുമാണ് തീപിടിച്ചത്. ഫോട്ടോസ്റ്റാറ്റ് കട പൂര്‍ണമായും ബേക്കറി ഭാഗികമായും കത്തിനശിച്ചു. ഹര്‍ത്താലായതിനാല്‍ അല്‍പം ചില കടകള്‍ മാത്രമേ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here