മുന്‍ പാക്കിസ്ഥാന്‍ നയതന്ത്രജ്ഞനായി എന്‍ ഐ എ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

Posted on: April 9, 2018 12:55 pm | Last updated: April 9, 2018 at 7:56 pm

ന്യൂഡല്‍ഹി: മുന്‍ പാക്കിസ്ഥാന്‍ നയതന്ത്രജ്ഞനെ ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളി പട്ടികയില്‍പ്പെടുത്തി. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഫോട്ടോയും പുറത്തുവിട്ടിട്ടുണ്ട്. 2009മുതല്‍ 2016വരെ ശ്രീലങ്കയില്‍ പാക് നയതന്ത്രജ്ഞനായി പ്രവര്‍ത്തിച്ച അമിര്‍ സുബൈര്‍ സിദ്ദിഖി ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തുന്നതിനും തീവ്രവാദി പ്രവര്‍ത്തനത്തിനുമായി ആളുകളെ നിയോഗിച്ചുവെന്ന് എന്‍ ഐ എ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

ബോസ് എന്ന് ഇരട്ടപ്പേരുള്ള അമിറിനും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ഫിബ്രവരിയിലാണ് കുറ്റം ചുമത്തിയത്. ദക്ഷിണേന്ത്യയില്‍ മുംബൈ ആക്രമണം മാത്യകയില്‍ തീവ്രവാദി ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊളംബോയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വിസ കൗണ്‍സലറായിരുന്നു അമിര്‍.