Kerala
ആര്‍ ജെ വധം : ക്വട്ടേഷന്‍ സംഘാംഗം പിടിയില്‍
 
		
      																					
              
              
            തിരുവനന്തപുരം: മുന്‍ ആര്‍ ജെ രാജേഷിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ അറസ്റ്റിലായി . കരുനാഗപ്പള്ളി സ്വദേശി ഷന്‍സീര്‍ ആണ് പിടിയിലായത്. കൊലപാതകം നടത്തിയ മുന്നംഗ ക്വട്ടേഷന്‍ സംഘത്തില്‍ ഇയാളുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്ക് വാള്‍ കൈമാറിയ സ്ഫടികം സ്വാതിയും അറസ്റ്റിലായിട്ടുണ്ട്.
ഖത്തറിലുള്ള യുവതിയുമായി രാജേഷിനുള്ള ബന്ധമാണ് കൊലക്ക് കാരണം. അതേ സമയം തന്റെ മുന്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറിന് രാജേഷിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ഈ യുവതി വ്യക്തമാക്കിയിട്ടുണ്ട്. രാജേഷിനെ കൊലപ്പെടുത്തിയെന്ന് പോലീസ് പറയുന്ന സാലിഹ് ബിന്‍ ജലാലും സംഭവ ദിവസം ഖത്തറിലുണ്ടായിരുന്നുവെന്നാണ് കരുതുന്നതെന്നും ഇവര്‍ പറഞ്ഞു
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

