Connect with us

International

ബോസ്ഫറസില്‍ ചരിത്ര പ്രസിദ്ധമായ കെട്ടിടത്തിലേക്ക് കൂറ്റന്‍ കപ്പല്‍ ഇടിച്ചുകയറി

Published

|

Last Updated

തുര്‍ക്കിയിലെ ബോസ്ഫറസില്‍ പതിനെട്ടാം നൂറ്റാണ്ടിലെ ചരിത്രപ്രസിദ്ധമായ കെട്ടിടത്തിലേക്ക് കൂറ്റന്‍ കപ്പല്‍ ഇടിച്ചുകയറിയതിന്റെ ദൃശ്യം. സംഭവത്തില്‍ ആര്‍ക്കും പരുക്കില്ല.

ഇസ്താംബൂള്‍: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ ബോസ്ഫറസില്‍ ചരിത്ര പ്രസിദ്ധമായ കെട്ടിട സമുച്ഛയത്തിലേക്ക് കൂറ്റന്‍ കപ്പല്‍ ഇടിച്ചുകയറി. ടാങ്കറിന്റെ സ്റ്റീയറിംഗ് നിശ്ചലമായതാണ് അപകട കാരണമെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ഈ സമുദ്രപാതയിലൂടെയുള്ള കപ്പല്‍ ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ വൈകുന്നേരമാണ് സംഭവം.

അപകടത്തില്‍പ്പെട്ട വിറ്റാസ്പിരിറ്റ് എന്ന കൂറ്റന്‍ ടാങ്കറിനെ രണ്ട് ബോട്ടുകളും തീരസംരക്ഷണ സേനയുടെ ചെറു ബോട്ടുകളും ഉപയോഗിച്ച് കരക്കെത്തിച്ചു. ഇടിയുടെ ആഘാതത്തില്‍ ചരിത്ര പ്രസിദ്ധമായ കെട്ടിടത്തിന് വന്‍നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുള്‍പ്പടെയുള്ളവ തകര്‍ന്നിട്ടുണ്ട്.

18ാം നൂറ്റാണ്ട് മുതല്‍ ബോസ്ഫറസ് നദിയുടെ തീരത്ത് നിലകൊള്ളുന്നതാണ് ഹകീംബാസി സാലിഹ് എഫെന്‍ദി എന്ന കെട്ടിടമെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.