കെ പി എല്‍: കേരള പോലീസിന് ജയം

Posted on: April 9, 2018 6:10 am | Last updated: April 8, 2018 at 11:13 pm

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ കൊച്ചിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കേരള പൊലീസിന് വിജയം. ഫോര്‍ട്ട്‌കൊച്ചി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് കേരള പൊലീസ് തോല്‍പ്പിച്ചത്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും 52ാം മിനുട്ടില്‍ ജിംഷാദും 76ാം മിനുട്ടില്‍ സുജിലും പൊലീസിനായി വല കുലുക്കി. നേരത്തേ അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരം വെളി ഗ്രൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 11നാണ് കൊച്ചിയിലെ അടുത്ത മത്സരം. വൈകിട്ട് 4ന് പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സ് റിസര്‍വ്ഡ് ടീം സാറ്റ് തിരൂരിനെയും അംബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ പോര്‍ട്ട് ട്രസ്റ്റ് എഫ്.എ തൃശൂരിനെയും നേരിടും.