കൗമാരക്കാരിലെ അമിതവണ്ണം: ശീതള പാനീയങ്ങള്‍ക്ക് ബ്രിട്ടന്‍ പഞ്ചസാര നികുതി ചുമത്തുന്നു

ലണ്ടന്‍: ഫ്രാന്‍സിനും നോര്‍വേക്കും മെക്‌സിക്കോക്കും പിറകെ ബ്രിട്ടനും ശീതളപാനീയങ്ങള്‍ക്ക് മേല്‍ പഞ്ചസാര നികുതി ഏര്‍പ്പെടുത്തുന്നു. കുട്ടികളിലെ അമിത വണ്ണവും പല്ല് കേടാകുന്നതും തടയുന്നതിന്റെ ഭാഗമാണ് നടപടി. പഞ്ചസാര നികുതിയില്‍നിന്നു രക്ഷപ്പെടാനായി വന്‍കിട ബ്രാന്‍ഡുകളായ ഫാന്റ, റിബേന തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ശീതള പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറച്ചിട്ടുണ്ട്. എന്നാല്‍ കൊക്കോ കോള, പെപ്‌സി തുടങ്ങിയ കമ്പനികള്‍ ശീതളപാനീയത്തില്‍ പഞ്ചസാരയുടെ അളവ് കുറക്കാന്‍ തയ്യാറായിട്ടില്ല. ഇരു കമ്പനികളുടേയും ശീതളപാനീയത്തില്‍ 100 മില്ലിയില്‍ 10 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്്്. കൗമാരക്കാര്‍ ഓരോ വര്‍ഷവും ശീതളപാനീയത്തിലൂടെ വലിയ തോതില്‍ പഞ്ചസാര അകത്താക്കി പൊണ്ണത്തടിയന്‍മാരാവുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി സ്റ്റീവ് ബ്രൈന്‍ പറഞ്ഞു. പുതിയ നികുതി ഏര്‍പ്പെടുത്തുന്നതോടെ 335 മില്യണ്‍ ഡോളറിന്റെ അധിക വരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.    
Posted on: April 7, 2018 3:43 pm | Last updated: April 8, 2018 at 10:30 am