മിഠായിത്തെരുവില്‍ വന്‍ മോഷണ ശ്രമം

Posted on: April 7, 2018 11:58 am | Last updated: April 7, 2018 at 2:18 pm

കോഴിക്കോട്: മിഠായിത്തെരുവില്‍ മൊയ്തീന്‍പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ വന്‍ മോഷണ ശ്രമം. ഇവിടെ നാല് കടകള്‍ മോഷ്ടാക്കള്‍ കുത്തിത്തുറന്ന നിലയിലാണ്. ഷഫീര്‍ ട്രേഡേഴ്‌സ്, ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്റ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നിവിടങ്ങളിലാണ് മോഷ്ടാക്കള്‍ കടന്നത്.
ഇന്ന് പുലര്‍ച്ചെ മാര്‍ക്കറ്റ് വ്യത്തിയാക്കാനെത്തിയവരാണ് മോഷണ ശ്രമം ബന്ധപ്പെട്ടവരെ അറിയിച്ചത്. ഷഫീര്‍ ട്രേഡേഴ്‌സില്‍നിന്നും 25,000 രൂപ നഷ്ടമായിട്ടുണ്ട്. ഇവിടത്തെ ഷട്ടര്‍ പൂര്‍ണമായും തുറന്ന നിലയിലായിരുന്നു. ഈ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ അഞ്ച് ഗേറ്റുകളാണുള്ളത്. ഇതില്‍ ഒന്നു മാത്രം പോട്ടര്‍മാര്‍ക്ക് സാധനങ്ങളിറക്കാന്‍ തുറന്നു വെക്കാറുണ്ട്. ഇവിടെയെല്ലാം സി സി ടി വി ക്യാമറകളുമുണ്ട്. രാത്രി പത്തരക്ക് ശേഷമാണ് മോഷണം നടന്നതെന്ന കരുതുന്നു.