Kerala
കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

കോട്ടയം: പേരൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തി. പേരൂര്‍ പൂവത്തുമൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മാത്യു ദേവസ്യ (69)യെ ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
മാത്യുവിന് മാനസികാസ്വസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇടുക്കി സ്വദേശികളായ ഇവര്‍ കുടുംബ സമേതം പോരൂരില്‍ താമസിച്ച്് വരികയായിരുന്നു.
---- facebook comment plugin here -----