പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചയ്തു: പിന്നില്‍ ചൈനീസ് ഹാക്കര്‍മാരെന്ന് സൂചന

Posted on: April 6, 2018 6:54 pm | Last updated: April 6, 2018 at 8:19 pm

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ് സൂചന ലഭിച്ചിട്ടുള്ളത്. മന്ത്രാലയത്തിന്റെ ഹോം പേജില്‍ ചൈനീസ് മന്‍ഡാരിന്‍ ലിപിയിലെ അക്ഷരങ്ങളാണ് കാണുന്നത്.

വെള്ളിയാഴ്ച വൈകീട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ www.mod.govin എന്ന വെബ്‌സൈറ്റ് ഹാക്കിംഗിന് ഇരയായത്. വെബ്‌സൈറ്റ് ഇതുവരെയും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വെബ്‌സൈറ്റ് ഹാക്കര്‍മാരില്‍ നിന്ന് തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വീഴ്ച്ചയാണ് സംഭവിച്ചിട്ടുള്ളത്. തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.പ്രതിരോധമന്ത്രാലയമോ സര്‍ക്കാരോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.