മെഡിക്കല്‍ ബില്‍ പാസാക്കരുതായിരുന്നു: എ കെ ആന്റണി

Posted on: April 6, 2018 4:13 pm | Last updated: April 6, 2018 at 10:29 pm

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനത്തിനുള്ള ബില്‍ നിയമസഭയില്‍ പാസാക്കിയത് ദു:ഖകരമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നിയമസഭ ഒരിക്കലും ഇത്തരമൊരു ബില്‍ പാസാക്കരുതായിരുന്നുവെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാറിനൊപ്പം പ്രതിപക്ഷത്തിന്റേയും പൂര്‍ണ പിന്തുണയോടെയാണ് ബില്‍ പാസാക്കിയിരുന്നത്. മെഡിക്കല്‍ പ്രവേശനത്തിന് അര്‍ഹരായ വിദ്യാര്‍ഥികളെ സഹായിക്കാനായി മറ്റ് മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നതെന്ന് ആന്റണി പറഞ്ഞു. എ ന്നാല്‍ ഇക്കാര്യത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല.മാനേജ്‌മെന്റുകളുടെ കള്ളക്കളിക്കെതിരെയാണ് ഭരണ,പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ടത്. മെഡിക്കല്‍ ബില്ല് സുപ്രീം കോടതി തടഞ്ഞത് ഭാഗ്യം കൊണ്ടാണെന്നും ആന്റണി പറഞ്ഞു.