Connect with us

International

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ യു എസ് സൈന്യത്തെ വിന്യസിക്കും

Published

|

Last Updated

വാഷിംഗ്ടണ്‍: യു എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. അമേരിക്കക്ക് ഭീഷണിയുയര്‍ത്തുന്ന നിയമവിരുദ്ധമായ കുടിയേറ്റവും മയക്കുമരുന്നു കടത്തും തടയുക എന്ന ലക്ഷ്യത്തിലാണ് അതിര്‍ത്തിയില്‍ കാവലേര്‍പ്പെടുത്തുന്നതെന്ന് ട്രംപ് ഒപ്പുവെച്ച മെമ്മോറാണ്ടത്തില്‍ വ്യക്തമാക്കി. എന്നാല്‍ എവിടെയെല്ലാം സൈന്യത്തെ വിന്യസിക്കുമെന്നോ എപ്പോഴാണ് വിന്യാസം നടക്കുക എന്നോ വ്യക്തമാക്കിയിട്ടില്ല. മെക്‌സിക്കോ തുടരുന്ന കുടിയേറ്റ നയത്തെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ട്രംപ് രംഗത്തെത്തിയിരുന്നു.

നിയമവിരുദ്ധ കുടിയേറ്റം തടയാന്‍ ശക്തമായ നിയമനിര്‍മാണം നടത്താനും അതിര്‍ത്തി സംരക്ഷണ ഭിത്തിക്ക് വന്‍ തുക അനുവദിക്കാനും ട്രംപ് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുവരികയാണ്. നേരത്തെയുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ട്രംപ് അധികാരമേറ്റ ശേഷമുള്ള കാലയളവില്‍ കുടിയേറ്റം കുറവാണ്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബരാക് ഒബാമ എന്നിവരുടെ കാലത്തും യു എസ്- മെക്‌സിക്കോ അതിര്‍ത്തിയില്‍ ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.