Connect with us

Kerala

അശരണരുടെയും നിരാലംബരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനി ബി വണ്‍ സിറ്റി: കാന്തപുരം

Published

|

Last Updated

കാളികാവ് ഉദരംപൊയിലില്‍ ബിവണ്‍ സിറ്റി സമര്‍പ്പിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംസാരിക്കുന്നു

കാളികാവ്: അശരണരുടെയും നിരാലംബരുടെയും സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇനി ബി വണ്‍ സിറ്റി ഉണ്ടാകുമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. അനാഥകളെയും അശരണരെയും സംരക്ഷിക്കല്‍ ഏവരും ബാധ്യതസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. നിര്‍ധനരായവര്‍ക്ക് പുനരധിവാസം, വിദ്യാഭ്യാസം, തൊഴില്‍, ചികിത്സ തുടങ്ങി എല്ലാ സംവിധാനങ്ങളും ബി വണ്‍ സിറ്റിയില്‍ ഉണ്ടാകുമെന്നും കാന്തപുരം പറഞ്ഞു. ബി വണ്‍ സിറ്റിയുടെ ആദ്യ സംരംഭം കാളികാവില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സ്വാഗതം പറഞ്ഞു. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, സയ്യിദ് ഹബീബ് തങ്ങള്‍, സയ്യിദ് എളങ്കൂര്‍ മുത്ത് കോയ തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ വൈലത്തൂര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, വയനാട് ഹസന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കൂറ്റമ്പാറ അബ്ദുര്‍റഹ്്മാന്‍ ദാരിമി, ദേവര്‍ശോല അബ്ദുസ്സലാം മുസ്്‌ലിയാര്‍ സംബന്ധിച്ചു.

 

Latest