ചെറുവാടിപ്പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് രണ്ട് മരണം

Posted on: April 5, 2018 5:43 pm | Last updated: April 6, 2018 at 10:51 am

കോഴിക്കോട്: പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട രണ്ട് പേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചെറുവാടിപ്പുഴയിലാണ് ദാരുണ സംഭവം നടന്നത്.

മുഹമ്മദലി(39)യും മുഹമ്മദലിയുടെ ബന്ധു ഫാത്വിമ റിന്‍സ(12)യുമാണ് മരിച്ചത്. മുഹമ്മദലിയുടെ മകള്‍ മൂഫീദ(16)യെയാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുത്. കുട്ടികള്‍ ഒഴുക്കില്‍പെട്ടപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവ് മരിച്ചത്. ഫാത്തിമ റിന്‍സയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍.