സല്‍മാന്‍ ഖാന്‍ പ്രതിയായ മാന്‍വേട്ട കേസില്‍ വിധി ഇന്ന്

Posted on: April 5, 2018 10:17 am | Last updated: April 5, 2018 at 11:44 am

ജോധ്പൂര്‍: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനും കൂട്ടരും കൃഷ്ണമാനിനെ വേട്ടയാടിയെന്ന കേസില്‍ ജോധ്പൂര്‍ കോടതി ഇന്ന് വിധി പറയും. സല്‍മാന് പുറമേ സെയ്ഫ് അലി ഖാന്‍, തബു, സൊനാലി ബിന്ദ്ര, നീലം എന്നിവരും സല്‍മാന്റെ സഹായികളായ ദുഷ്യന്ത് സിങ്, ദിനേഷ് ഗൗരേയും പ്രതികളാണ്.

1998 ഒക്ടോബര്‍ ഒന്നിന് ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ജോധ്പൂരിലെ ഗോധ ഫാമില്‍ രണ്ട് കൃഷ്ണ മാനുകളെ സല്‍മാന്‍ ഖാന്‍ വെടിവെച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് സല്‍മാനൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് കൂട്ടു പ്രതികള്‍.

കേസില്‍ കഴിഞ്ഞ മാസം 28 നാണ് വിചാരണ കോടതിയില്‍ വാദം പൂര്‍ത്തിയായത്. 2007ല്‍ കേസില്‍ അഞ്ചുവര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യം അനുവദിച്ചിരുന്നു.