Connect with us

Sports

അണ്ടര്‍ 23 വനിതാ ട്വന്റി20: കേരളം ചാമ്പ്യന്‍മാര്‍

Published

|

Last Updated

മുംബൈ: അണ്ടര്‍ 23 വനിതകളുടെ ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് കീരീടം. മുംബൈ ബി.കെ.സി ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 5 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. ദേശീയ ടൂര്‍ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടമാണിത്. കിരീടം നേടിയ അണ്ടര്‍ 23 വനിത ക്രിക്കറ്റ് ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത മഹാരാഷ്ട്ര 4 വിക്കറ്റ് നഷ്ടത്തില് 114 റണ്‌സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 19.5 ഓവറില്‍് 5 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടെത്തി. അക്ഷയ. എ (37), ജിലു ജോര്‍ജ്് (22), സജ്‌ന. എസ് (24) എന്നിവര്‍ മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്ച്ച വെച്ചു. സൂപ്പര്‍ ലീഗില്‍ ഗ്രൂപ്പ് ബിയില്‍് ഒന്നാമതായാണ് കേരളം ഫൈനലിലെത്തിയത്. സൂപ്പര്‍ ലീഗില്‍ പഞ്ചാബ്, മദ്ധ്യ പ്രദേശ്, ബംഗാള്‍്, മുംബൈ എന്നീ ടീമുകളെ പരാജയപ്പെടുത്തി.

ദേശീയ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ലഭിക്കുന്ന ആദ്യ കീരീടം വനിതകള്‍ വഴിയാണെന്നുള്ളത് വളരെ സന്തോഷകരമാണെന്നു കെസിഎ പ്രസിഡണ്ട് റോങ്ക്ളിന്‍ ജോണ്‍ പറഞ്ഞു. ചരിത്രത്തിലാദ്യമായാണ് കേരളം ഒരു ദേശീയ ചാമ്പ്യന്‍്ഷിപ്പില്‍ കീരീടം നേടുന്നതെന്നും വിജയത്തിന്റെ പൂര്‍ണ്ണ ക്രെഡിറ്റ് കേരള ടീമംഗങ്ങള്‍ക്കും സപ്പേര്‍്ട്ട് സ്റ്റാഫിനുമാണെന്ന് കെസിഎ സെക്രടറി ജയേഷ് ജോര്‍ജ് പറഞ്ഞു. അണ്ടര്‍ 23 വനിതാ ടീമിലെ മിക്ക കളിക്കാരും കെസിഎ അക്കാദമി വഴി വന്നവരാണ്.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ചായിരുന്ന സുമന്‍ ശര്‍മജയുടെ സേവനവും കീരീടം നേടുന്നതില്‍് വലിയ പങ്ക് വഹിച്ചെന്ന് ജയേഷ് ജോര്‍ജ്് കൂട്ടിച്ചേര്‍ത്തു.

Latest