കോമണ്‍വെല്‍ത്ത് ഗെയിംസിന് ഓസ്‌ട്രേലിയയില്‍ ഇന്ന് തുടക്കം

Posted on: April 4, 2018 12:50 pm | Last updated: April 4, 2018 at 7:52 pm

ഗോള്‍ഡ് കോസ്റ്റ് : ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ഓസ്‌ട്രേലിയയില്‍ തുടക്കമാകും. ഇന്ന് ഉദ്ഘാടന ചടങ്ങ് മാത്രമാണുള്ളത്.ഇന്ത്യന്‍ സമയം മൂന്നിനാണ് ഉദ്ഘടാനം. ഗെയിംസിന്റെ പ്രധാന വേദിയായ കരാര സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍. നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക.

71 രാജ്യങ്ങളില്‍നിന്നുള്ള 6,600 കായിക താരങ്ങള്‍ 19 ഇനങ്ങളില്‍ മാറ്റുരക്കും. ഇന്ത്യയുടെ 225 അംഗ സംഘത്തെ മാര്‍ച്ച്പാസ്റ്റില്‍ ബാഡ്മിന്റണ്‍ താരം പി വി സിന്ധു നയിക്കും. 2014ല്‍ ഗ്ലാസ്‌കോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 15 സ്വര്‍ണമടക്കം 64 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു.