സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എല്ലാ ഹരജികളും സുപ്രീം കോടതി തള്ളി

Posted on: April 4, 2018 12:20 pm | Last updated: April 4, 2018 at 7:52 pm

ന്യൂഡല്‍ഹി: സി ബി എസ് ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പുനപരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഹരജികളും സുപ്രീം കോടതി തള്ളി.സി ബി എസ് ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികള്‍ തള്ളിയത്.

ഹരജികള്‍ സംബന്ധിച്ച വിശദമായ വാദം കേള്‍ക്കാന്‍ തയ്യാറാകാഞ്ഞ കോടതി ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടാനൊ അന്വേഷണത്തില്‍ ഇടപെടാനൊ അധികാരമില്ലെന്നും വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഏഴ് ഹരജികളാണ് കോടതിക്ക് മുന്നിലുണ്ടായിരുന്നത്.