ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയില്‍ അജ്ഞാത യുവാവ്

Posted on: April 4, 2018 11:28 am | Last updated: April 4, 2018 at 3:12 pm

ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭാ സ്പീക്കറുടെ കസേരയില്‍ അജ്ഞാത യുവാവ് ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി. അംഗങ്ങള്‍ക്ക് മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള അതീവ സുരക്ഷയുള്ള നിയമസഭാ ഹാളില്‍ യുവാവ് പ്രവേശിച്ചത് സംബന്ധിച്ച് അധിക്യതര്‍ അന്വേഷണം തുടങ്ങി.

ഫോട്ടോയെടുത്തത് മറ്റൊരാളാണെന്നും സഭയില്‍ ഒന്നിലധികം പേര്‍ പ്രവേശിച്ചതായുമാണ് കണക്കാക്കുന്നത്. കഴിഞ്ഞ മാസം 28ന് ബജറ്റ് സമ്മേളനം കഴിഞ്ഞ ശേഷമാണ് ഫോട്ടോയെടുത്തതെന്നാണറിയുന്നത്. സംഭവം വിവാദമായതോടെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ