വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയാല്‍ കര്‍ശന നടപടി: ഡി പി ഐ

Posted on: April 3, 2018 6:13 am | Last updated: April 3, 2018 at 1:12 am

തിരുവനന്തപുരം: വേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകപ്പിന്റെ മുന്നറിയിപ്പ്. സി ബി എസ് ഇ- ഐ സി എസ് ഇ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേ സമയം മുന്‍കൂര്‍ അനുമതി വാങ്ങി ഏഴ് ദിവസത്തെ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് തടസമില്ല. ചില സ്‌കൂളുകള്‍ അവധിക്കാലത്ത് ക്ലാസുകള്‍ നടത്താന്‍ നിര്‍ദ്ദേശിച്ചത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്. വേനല്‍ കടുത്തതോടെ പകല്‍ സമയത്തെ ജോലി സമയത്തില്‍ തൊഴില്‍ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.