കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളജ്: ഹരജി മാറ്റി

Posted on: April 3, 2018 6:25 am | Last updated: April 3, 2018 at 12:31 am

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണാ മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ റിട്ട് ഹരജി പരിഗണിക്കുന്നത് ഈമാസം അഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥി പ്രവേശനനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുമെന്ന് കഴിഞ്ഞ മാസം 28ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.
വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനം നടത്തുന്നതിന് സര്‍ക്കാര്‍ കൂട്ടു നില്‍ക്കരുത്. കോടതി വിധി മറികടക്കാനുള്ള സര്‍ക്കാറിന്റെ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാറുകള്‍ ഇങ്ങനെ നിയമ നിര്‍മാണം നടത്തിയാല്‍ മധ്യപ്രദേശിലെ വ്യാപം തട്ടിപ്പ് പോലുള്ള കേസുകളുടെ അവസ്ഥ എന്താകുമെന്ന് കോടതി ചോദിച്ചിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ വാദം കൂടി കേട്ട ശേഷം തീരുമാനമെടുക്കുമെന്നുമായിരുന്നു കോടതി വ്യക്തമാക്കിയിരുന്നത്.