ശൈഖ് യൂസുഫ് രിഫാഇ അനുസ്മരണവും ഖത്മുല്‍ ഖുര്‍ആനും ഇന്ന് , കാന്തപുരം പങ്കെടുക്കും

Posted on: April 2, 2018 12:12 pm | Last updated: April 2, 2018 at 12:12 pm

കുവൈത് സിറ്റി: കഴിഞ്ഞ ദിവസം വിടപറഞ്ഞ പ്രശസ്ത പണ്ഡിതനും കുവൈത് മുന്‍ മന്ത്രിയുമായിരുന്നു ശൈഖ് സയ്യിദ് യൂസഫ് ഹാഷിം രിഫാഇയുടെ കുടുംബത്തെ സന്ദര്‍ശിക്കാനും അനുശോചനം അറിയിക്കാനുമായി സ്വദേശത്തുനിന്നും വിദേശത്തുനിന്നും പ്രമുഖരടക്കം നിരവധി പേര് വന്നുകൊണ്ടിരിക്കുന്നു.

ഇന്നലെ കുവൈത്തിലെ ഭരണാധികാരിയടക്കം മന്ത്രിമാരും നേതാക്കളും രിഫാഈ ദീധ്വാനിയായില്‍ എത്തി. പരേതന്റെ മക്കളായ ഡോ .യാക്കൂബ് രിഫാഈ മുഹമ്മദ് രിഫാഈ എന്നിവരെയും കുടുംബാങ്ങങ്ങളെയും സന്ദര്‍ശിച്ചു.പ്രമുഖ പണ്ഡിതനും യു എ ഇ പ്രസിഡന്റിന്റെ ഉപദേഷ്ടാവുമായ ഡോ .അലിയ്യുല്‍ ഹാശിമിയടക്കമുള്ള വിദേശിപ്രമുഖരും ഇന്നലെ എത്തിയവരില്‍ ഉള്‍പ്പെടുന്നു .
അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും ശൈഖ് യൂസുഫ് രിഫാഈയുടെ ആത്മസുഹൃത്തുമായ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇന്ന് ഉച്ചയോടെ കുവൈത്തിലെത്തും . വൈകീട്ട് മന്‌സൂറിയയിലെ ദീവാനിയയില്‍ നടക്കുന്ന ഖത്തം ദുആ മജ്‌ലിസിന് ശൈഖ് അലിയ്യുല്‍ ഹാഷിമിയൊന്നിച്ച് കാന്തപുരം നേതൃത്വം നല്‍കുകയും ചെയ്യും .