സംസ്ഥാനത്ത് പണിമുടക്ക് തുടങ്ങി

Posted on: April 2, 2018 9:33 am | Last updated: April 2, 2018 at 1:31 pm

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയന്‍ സമതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് സംസ്ഥാനത്ത് തുടങ്ങി. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയത്തില്‍ പ്രതിഷേധിച്ച് നടത്തുന്ന പണിമുടക്കില്‍ ബി എം എസ് ഒഴികെയുള്ള എല്ലാ പ്രധാന തൊഴിലാളി സംഘടനകളും പങ്കെടുക്കുന്നുണ്ട്.

കെ എസ് ആര്‍ ടി സിയടക്കമുള്ള വാഹനങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത് സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയുണ്ടാക്കിയിട്ടുണ്ട്. അതേ സമയം ഇരു ചക്രവാഹനങ്ങളും മറ്റ് ചെറ് വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്.

ഓട്ടോ-ടാകസി തൊഴിലാളികള്‍ , ബേങ്ക്, ഇന്‍ഷ്വറന്‍സ്, ബി എസ് എന്‍ എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കുകയാണ്. പാല്‍, പത്രം , വിവാഹം എന്നീ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങളെ പണിമുടക്ക് സമരത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.