സന്തോഷ് ട്രോഫിയിൽ വീണ്ടും കേരളത്തിൻറെ സുവർണ്ണ മുത്തം

Posted on: April 1, 2018 9:18 pm | Last updated: April 2, 2018 at 2:20 pm

കൊല്‍ക്കത്ത: 14 വര്‍ഷത്തെ ഇടവേളക്ക്  ശേഷം കേരളത്തിന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടി കീഴടക്കിയാണ്യ കേരളം കിരീടം സ്വന്തമാക്കിയത് . നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തിയത്..

ഗോള്‍കീപ്പര്‍ മിഥുന്‍ വിയുടെ മികവാണ് കേരളത്തിന് സമ്മോഹന വിജയം സമ്മാനിച്ചത്. ബംഗാളിന്റെ ആദ്യ രണ്ടു കിക്കുകളും മിഥുന്‍ തടഞ്ഞു. രാഹുല്‍ വി രാജ്, ജിതിന്‍ ഗോപാലന്‍, ജസ്റ്റിന്‍, സീസണ്‍ എന്നിവര്‍ കേരളത്തിനായി വല കുലുക്കി.