ഇനി രാജ്യത്തിനായി കളിക്കാനില്ല: ഡേവിഡ് വാര്‍ണര്‍

Posted on: March 31, 2018 1:45 pm | Last updated: March 31, 2018 at 8:01 pm
SHARE

സിഡ്‌നി: ഇനി താന്‍ രാജ്യത്തിന് വേണ്ടി കളിക്കില്ലെന്ന്് പന്തുചുരണ്ടല്‍ വിവാദത്തില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. പൊറുക്കാനാകാത്ത തെറ്റാണ് ചെയ്തതെന്നും വിലക്ക് കഴിഞ്ഞാലും രാജ്യത്തിനായി കളിക്കില്ലെന്നും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്തിയ പ്രത്യേക വാര്‍ത്ത സമ്മേളനത്തില്‍ വാര്‍ണര്‍ പറഞ്ഞു.

മൂന്ന് ദിവസത്തിനിടെ നടത്തിയ നാലാമത്തെ വാര്‍ത്താ സമ്മേളനത്തിലും ഏറെ വികാരാധീനനായാണ് വാര്‍ണര്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. രാജ്യത്തിനായി കളിക്കാന്‍ വീണ്ടും അവസരം ലഭിക്കുമെന്നത് ഒരു പ്രതീക്ഷ മാത്രമാണെന്നും എന്നാല്‍ താന്‍ അതിന് തയ്യാറല്ലെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.