Connect with us

International

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഫലസ്തീന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ജറുസലേം: ഗാസയിലെ ഖാന്‍ യുനിസില്‍ ഇസ്‌റാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ ഫലസ്തീന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. 31 വയസുള്ള ഒമര്‍ സമോറാണ് അതിര്‍ത്തിക്ക് സമീപത്തെ തന്റെ ഭൂമിയില്‍വെച്ച് കൊല്ലപ്പെട്ടത്.

എന്നാല്‍ ആക്രമണം നടന്നതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചിട്ടില്ല. ഇസ്‌റാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ ഏഴ് ഫലസ്തീനികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.