അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചുപൂട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍

Posted on: March 28, 2018 3:08 pm | Last updated: March 28, 2018 at 8:41 pm

കൊച്ചി: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷം അടച്ചുപൂട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്‌കൂളുകള്‍ അടച്ചു പൂട്ടാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 1500 സ്‌കൂളുകള്‍ അടച്ചുപൂട്ടാനാണ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ട് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇവരുടെ ഹരജി പരിഗണിച്ച കോടതി സര്‍ക്കാറിനോട് മൂന്ന് മാസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ട