സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ ജാതി-മത രഹിതര്‍

Posted on: March 28, 2018 2:01 pm | Last updated: March 28, 2018 at 2:01 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെയാണ്്് ഈ അധ്യയന വര്‍ഷം സ്‌കൂള്‍ പ്രവേശനം നേടിയതെന്ന് വിദ്യാഭ്യാസ മന്ത്രി . നിയമസഭയില്‍ ഡി കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

2017-18 അധ്യയന വര്‍ഷത്തില്‍ 1,23,630 കുട്ടികള്‍ തങ്ങളുടെ മതവും ജാതിയും രേഖപ്പെടുത്താതെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷത്തിര്‍ 239 പേരും ഒന്നാം വര്‍ഷത്തില്‍ 278പേരും ജാതിയും മതവുമില്ലാത്തവരാണ്. ജനന സര്‍ട്ടിഫിക്കറ്റിലും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലും ജാതിയില്ല, മതമില്ല എന്ന് രേഖപ്പെടുത്താന്‍ സൗകര്യമൊരുങ്ങിയതോടെയാണ് ഇത്രയും പേര്‍ ജാതി-മത രഹിതരായത്.