തിരുവനന്തപുരം: ആംബുലന്‍സ് സര്‍വീസുകളെ ജി പി എസ് സംവിധാനം വഴി ബന്ധിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ അറിയിച്ചു. അനില്‍ അക്കരയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പ്രത്യക പരിശിലനം നല്‍കുന്നത്് പരിഗണിക്കും. സമ്പൂര്‍ണ ട്രോമോ കെയര്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇപ്പോള്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് സാധാരണ പോലെയാണ് ലൈസന്‍സ് നല്‍കുന്നത്. ഇവര്‍ക്ക് പ്രത്യേകമായ പരിശീലനവും ബോധവത്കരണവും നല്‍കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. രോഗിയെ തലകീഴായി ഇറക്കിയതിലൂടെ മരണപ്പെട്ട സംഭവത്തില്‍ തൃശൂര്‍ മെഡിക്ക ല്‍ കോളജ് പോലീസ് ആംബുലന്‍സ് ഡ്രൈവര്‍ ശരീഫിനെതിരെ കേസെടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.