കേന്ദ്ര സര്‍ക്കാറിനെതിരെ സി പി എം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി

Posted on: March 26, 2018 3:20 pm | Last updated: March 26, 2018 at 7:18 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെ സമ്മര്‍ദത്തിലാക്കിക്കൊണ്ട് ടി ഡി പിക്കും വൈ എസ് ആര്‍ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും പിറകെ സി പി എമ്മും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി.

ഡല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗത്തിന്റെ നിര്‍ദേശപ്രകാരം കാസര്‍കോട് എംപി കരുണാകരനാണ് ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്.

സഭയില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ ടി ഡി പിയും വൈ എസ് ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന്‍മേല്‍ സ്പീക്കര്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. കോണ്‍ഗ്രസും സി പി എമ്മും നാളെ തങ്ങളുടെ നോട്ടീസ് പരിഗണക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഏപ്രില്‍ ആറിനാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്നത്. ഇതിനുള്ളില്‍ തങ്ങളുടെ നോട്ടീസ് പരിഗണിച്ചില്ലെങ്കില്‍ തങ്ങളുടെ എല്ലാ എം പിമാരും രാജിവെക്കുമെന്ന് വൈ എസ് ആര്‍ കോണ്‍ഗ്രസ് പ്രഖ്യാപനം നടത്തിയിട്ടുണ്ട്.