Connect with us

Kerala

മാധ്യമ പ്രവര്‍ത്തകനെ പോലീസ് ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചതായി പരാതി

Published

|

Last Updated

അരീക്കോട്: പോലീസ് സ്‌റ്റേഷനില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകന് പോലീസിന്റെ മര്‍ദനം. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാനെത്തിയ എന്‍ സി ശരീഫ് കിഴിശ്ശേരിയാണ് പോലീസ് മര്‍ദനത്തിനിരയായത്. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് കാവനൂര്‍ പഞ്ചായത്തിലെ ചെങ്ങരയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാനെത്തിയ പോലീസ് സമീപത്തുണ്ടായിരുന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത ശേഖരിക്കാനായി പോലീസ് സ്‌റ്റേഷനിലെത്തിയ ശരീഫ് പോലീസ് നീക്കം ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തുന്നതിനിടെ എത്തിയ പോലീസുദ്യോഗസ്ഥന്‍ കയര്‍ത്തു സംസാരിക്കുകയും പ്രസ് ഐഡി കാണിച്ചപ്പോള്‍ കോളറിന് പിടിച്ച് കൊണ്ട്‌പോയി ലോക്കപ്പിലേക്ക് തള്ളുകയും ലോക്കപ്പിന് മുന്നില്‍ വീണ ശരീഫിനെ വീണ്ടും ലോക്കപ്പിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു.

പോലീസ് ലോക്കപ്പില്‍ നിന്ന് കഞ്ചാവ് പ്രതി രക്ഷപ്പെട്ട സംഭവത്തിലും ഗെയില്‍ സമരത്തിനെതിരെയുള്ള പോലീസ് അതിക്രമത്തിലും വാര്‍ത്ത എഴുതിയതാണ് പോലീസിനെ ചൊടിപ്പിച്ചതെന്ന ശരീഫ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷമാണ് ശരീഫിനെ പോലീസ് വിട്ടയച്ചത്. ശരീഫ് മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. സുപ്രഭാതം ദിനപത്രം ലേഖകനാണ് ശരീഫ്.

Latest