പ്രമുഖ ഫലസ്തീന്‍ ഗായിക റിം ബാന്ന അന്തരിച്ചു

Posted on: March 24, 2018 2:24 pm | Last updated: March 24, 2018 at 4:46 pm

ജറുസലേം: ഇസ്‌റാഈല്‍ കുടിയേറ്റത്തിനെതിരെ തന്റെ പാട്ടുമായി ലോകമെമ്പാടും സഞ്ചരിച്ച പ്രമുഖ ഫലസ്തീനിയന്‍ ഗായികയും പാട്ടെഴുത്തുകാരിയും സംഗീത സംവിധായകയുമായ റിം ബാന്ന(51) അന്തരിച്ചു. സ്തനാര്‍ബുദത്തിന് ഒമ്പത് വര്‍ഷമായി ചികിത്സയിലായിരുന്നു. ഇസ്‌റാഈലിലെ നസ്രത്ത് നഗരത്തില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം.

ഇവര്‍ക്ക് മാതാവും സഹോദരനും മൂന്ന് മക്കളുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ബന്ധുക്കള്‍ മരണം സ്ഥിരീകരിച്ചത്. പ്രമുഖ ഫലസ്തീനിയന്‍ കവിയത്രി സൗഹൈറ സബാഗാണ് മാതാവ്. അസുഖത്തെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ബാന്നക്ക് പാടാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു.