Connect with us

Ongoing News

സൗഹൃദ മത്സരത്തില്‍ റഷ്യക്കെതിരെ ബ്രസീലിന് ജയം

Published

|

Last Updated

മോസ്‌കോ: ലോകകപ്പിന് മുന്നോടിയായി നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ റഷ്യയെ മൂന്ന് ഗോളുകള്‍ക്ക് ബ്രസീല്‍ പരാജയപ്പെടുത്തി. മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍
ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും പിറന്നത്. പതിമൂന്ന് മിനുട്ടിനിടെയാണ് മൂന്ന് ഗോളുകളും ബ്രസീല്‍ നേടിയത്.

മിറന്‍ഡയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. 53ാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. 6ാം മിനുട്ടില്‍ കുട്ടിഞ്ഞോയും 66ാം മിനുട്ടില്‍ പൗളീഞ്ഞോയും ബ്രസീലിന് വേണ്ടി ലക്ഷ്യം കണ്ടു. കുട്ടീഞ്ഞോയുടെ ഗോള്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു.