Connect with us

National

മാണിയുമായി ബന്ധം വേണ്ടെന്ന് സിപിഐ കേന്ദ്ര നേതൃത്വവും

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെ മുന്നണിയിലെടുക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം. ഇക്കാര്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി.രാജ പറഞ്ഞു.

മാണിയുമായി സഹകരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മാണിയെ സഹകരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം, സിപിഐ കേന്ദ്ര നേതാക്കള്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു. വിഷയം കേരളത്തില്‍ തന്നെ ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്തു തീരുമാനിക്കട്ടെയെന്ന് നേതാക്കള്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. എല്‍ഡിഎഫിന് ചെങ്ങന്നൂരില്‍ ജയിക്കാന്‍ മാണി വേണ്ടെന്ന് കാനം രാജേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest