കോട്ടയം, കോഴിക്കോട്, പാലക്കാട് സ്‌റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ പദ്ധതി

Posted on: March 22, 2018 8:40 pm | Last updated: March 22, 2018 at 8:40 pm

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കോട്ടയം, കോഴിക്കോട്, പാലക്കാട് റെയില്‍വേ സ്റ്റേഷനുകളെയാണ് മാതൃകാ സ്‌റ്റേഷനുകളായി ഉയര്‍ത്തുന്നത്. ഓരോ സ്‌റ്റേഷനും 20 കോടി രൂപ വീതം ചെലവഴിച്ചാകും വികസന പദ്ധതി നടപ്പാക്കുക.

കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് കണ്ണന്താനം അറിയിച്ചു.