വയല്‍ക്കിളി നേതാവിന്റെ വീടാക്രമിച്ച സംഭവം ഫാസിസം: ചെന്നിത്തല

Posted on: March 22, 2018 3:21 pm | Last updated: March 22, 2018 at 3:21 pm

തിരുവനന്തപുരം: വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെയുണ്ടായ ആക്രമണം ഫാസിസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയല്‍ക്കിളി സംഘത്തിന് നേരെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ ഭീഷണി മുഴുക്കുന്നു.

കീഴാറ്റൂരിലെ വയല്‍ നികത്തലിനെതിരെ പ്രക്ഷോഭം നടത്തുന്ന സി.പി.എം പ്രവര്‍ത്തകരായ സമര നേതാക്കളെ തീവ്രവാദികളെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പി.ജയരാജനടക്കമുള്ള സി.പി.എം നേതാക്കള്‍. അതിന്റെ ബാക്കിപത്രമാണ് സുരേഷിന്റെ വീടിന് നേരെ നടന്ന ആക്രമണം. രാഷ്ട്രീയമായി തങ്ങളെ പ്രതിരോധിക്കുന്നവരെ അക്രമം കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടില്ലന്ന സൂചനയാണ് ഈ അക്രമത്തിലൂടെ സി.പി.എം നല്‍കുന്നതെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.