Connect with us

National

കുപ്‌വാരയില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു, അഞ്ച് ഭീകരരെ സൈന്യം വധിച്ചു

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലില്‍ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. മൂന്ന് സൈനികരും രണ്ടു പൊലീസുകാരും വീരമൃത്യു വരിച്ചു. മൊഹമ്മദ് യൂസഫ്, ദീപക് തീസോ എന്നീ പോലീസുകാരാണ് കൊല്ലപ്പെട്ടത്. ഒരു സുരക്ഷാ ഉദ്യോഗസ്ഥനു പരുക്കേറ്റു. കഴിഞ്ഞ 32 മണിക്കൂറായി കുപ്‌വാരയില്‍ ഏറ്റമുട്ടല്‍ തുടരുകയാണ്. ചൊവ്വാഴ്ച നടന്ന വെടിവയ്പിലാണു ഭീകരര്‍ കൊല്ലപ്പെട്ടത്.

ആലംപോര മേഖലയില്‍ കാടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സൈന്യത്തിനുനേരെ ഇന്നലെ ഉച്ചയോടെ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിലാണ് അഞ്ച് ഭീകരരെ വധിച്ചത്.