ചക്ക ഇനി വെറും ചക്കയല്ല!! കേരളത്തിന്റ ഔദ്യോഗിക ഫലം

Posted on: March 21, 2018 3:42 pm | Last updated: March 21, 2018 at 8:02 pm

തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക ഫലം എന്ന് ചോദ്യത്തിന് ഉത്തരമായി. ചക്ക!!
നിയമസഭയില്‍ കൃഷിമന്ത്രി വിഎസ് സുനില്‍ കുമാറാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

സംസ്ഥാന കാര്‍ഷിക വകുപ്പിന്റെ ശിപാര്‍ശ പ്രകാരമാണ് ചക്കയെ കേരളത്തിന്റെ ഫലമായി പ്രഖ്യാപിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. ഇതോടൊപ്പം ചക്കയുടേയും, അനുബന്ധ ഉത്പന്നങ്ങളുടെയും ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉത്പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.