കാബൂളില്‍ കാര്‍ബോംബ് സ്‌ഫോടനം: 26 പേര്‍ കൊല്ലപ്പെട്ടു

Posted on: March 21, 2018 2:09 pm | Last updated: March 21, 2018 at 4:49 pm

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടു. അലി അബാദ് ആശുപത്രിക്കും കാബൂള്‍ യൂനിവേഴ്‌സിറ്റിക്കും സമീപത്തെ കാര്‍ട്ട് ഇ ചാര്‍ പ്രദേശത്താണ് സ്‌ഫോടനമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പേര്‍ഷ്യന്‍ പുതുവത്സരത്തിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള നവ്‌റൂസ് ആഘോഷങ്ങള്‍ക്കിടെ ആയിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം.