പെരിയാറിന്റെ പ്രതിമ തകര്‍ത്ത സംഭവം: ജവാന്‍ അറസ്റ്റില്‍

Posted on: March 21, 2018 10:34 am | Last updated: March 21, 2018 at 12:13 pm

ചെന്നൈ: പുതുക്കോട്ടയില്‍ ഇന്നലെ പെരിയാറിന്റെ പ്രതിമ തകര്‍ക്കപ്പെട്ട സംഭവത്തില്‍ സി ആര്‍ പി എഫ് ജവാന്‍ അറസ്റ്റില്‍. സെന്തില്‍ കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് പ്രതിമ തകര്‍ത്തതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

തലവെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയ പ്രതിമ അല്‍പസമയത്തിനകംതന്നെ അധിക്യതര്‍ പൂര്‍വസ്ഥിതിയിലാക്കിയിരുന്നു.സംഭവത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.