നഴ്‌സ്മാരുടെ സമരം: ഹരജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Posted on: March 21, 2018 9:29 am | Last updated: March 21, 2018 at 11:14 am

കൊച്ചി: നഴ്‌സുമാരുടെ സമരത്തിനെതിരെ ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണനക്കെടുക്കും. നഴ്‌സുമാരുടെ നിയമ വിരുദ്ധ സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ മാസം 31ന് ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതി ഇടക്കാല സ്‌റ്റേ ഏര്‍പ്പെടുത്തിയിരുന്നു. സ്റ്റേ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ നല്‍കിയ ഹരജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം മാനേജ്‌മെന്റുകളും യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും തമ്മില്‍ അനുരജ്്ഞന ചര്‍ച്ചകള്‍ നടത്തിയിരുന്നു.