സംസ്ഥാനതല ഹജ്ജ് ക്യാമ്പ് 18ന് സ്വലാത്ത് നഗറില്‍

Posted on: March 21, 2018 6:00 am | Last updated: March 21, 2018 at 1:11 am
SHARE

മലപ്പുറം: സംസ്ഥാനതല ഹജ്ജ് ക്യാമ്പ് അടുത്ത മാസം 18ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കും. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ നടക്കുന്ന ക്യാമ്പില്‍ ഹജ്ജ് – ഉംറ സംബന്ധിച്ചുള്ള പ്രായോഗിക പരിശീലനത്തിന് പ്രമുഖര്‍ നേതൃത്വം നല്‍കും.

ലഗേജ്, കുത്തിവെപ്പ്്, യാത്രാസംബന്ധമായ വിവരങ്ങള്‍, മക്കയിലെയും മദീനയിലെയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവ നടകും. ഹജ്ജ് ഗൈഡ്, തസ്ബീഹ് മാല, ഹജ്ജ്, ഉംറ, ത്വവാഫ് സംബന്ധമായ പുസ്തകം, സി ഡി എന്നിവ ഉള്‍ക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും. വിദൂര സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് താമസ സൗകര്യവും ഒരുക്കും.

ഹാജിമാര്‍ക്കുള്ള വിവരങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി വെബ്‌സൈറ്റ് ആരംഭിച്ചു. ഹജ്ജ് ക്യാമ്പിനുള്ള രജിസ്‌ട്രേഷന്‍, ഹജ്ജ് ഗൈഡ്, ഗവണ്‍മെന്റ് അറിയിപ്പുകള്‍ എന്നിവ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

സംസ്ഥാന തല ഹജ്ജ് ക്യാമ്പിന്റെ ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നിര്‍വഹിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ എം എന്‍ കുഞ്ഞി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ സെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി, ശാക്കിര്‍ ബാഖവി മമ്പാട്, ദുല്‍ഫുഖാറലി സഖാഫി, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ മാസ്റ്റര്‍ കോഡൂര്‍, ബശീര്‍ സഅ്ദി വയനാട്, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ എന്നിവര്‍ സംബന്ധിച്ചു. വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.hajcamp.com,  ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0483 273 8343, 9645600072.

LEAVE A REPLY

Please enter your comment!
Please enter your name here