Connect with us

Kerala

ബിജെപി നേതാക്കള്‍ മാണിയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തി

Published

|

Last Updated

കോട്ടയം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പിന്തുണ തേടി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുമായി ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് പി കെ കൃഷ്ണദാസ്, ബിജെപി കോട്ടയം ജില്ലാ സെക്രട്ടറി എന്‍ ഹരി ഉള്‍പ്പെടെയുള്ള
നേതാക്കള്‍ മാണിയുടെ പാലായിലെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു. ഞായറാഴ്ച കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കാനിരിക്കെയാണ് കൂടിക്കാഴ്ച.

തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ആഗ്രഹിക്കുന്നുവെന്ന് പി കെ കൃഷ്ണദാസ് കൂടിക്കാഴ്ചക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി നേതാക്കളുടേത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.

---- facebook comment plugin here -----

Latest